എംഎസ്എഫ് വളർന്നു വന്നത് വർഗ്ഗീയതയോട് സന്ധിയില്ലാത്ത നിലപാടുമായി : പി.എം സാദിക്കലി

അബ്ദുള്‍ സലാം, കൊരട്ടി
Friday, August 10, 2018

ഇരിഞ്ഞാലക്കുട:  ഒരേ സമയം ഭൂരിപക്ഷ വർഗ്ഗീയതയോടും ന്യൂനപക്ഷ വർഗ്ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് എംഎസ്എഫ്നെ ക്യാമ്പസുകളിൽ വളർത്തിയെടുക്കുന്നത് എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം സാദിക്കലി അഭിപ്രായപ്പെട്ടു.

കഠാര വെടിയുക,തൂലികയേന്തുക എന്ന പ്രമേയത്തിൽ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ യാത്രക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗ്ഗീയവാദികളോട് സി പി.എം സമരസപ്പെട്ടത്തിന്റെ ദുരന്തഫലമാണ് മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ദാരുണാന്ത്യം.കാലങ്ങളായി മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും വർഗ്ഗീയശക്തികളോട് കാണിച്ച ശക്തമായ ആശയപരമായ നിലപാടുകൾ കേരളീയ ജനത അംഗീകരിച്ചതാണ്.അത് കൊണ്ട് തന്നെയാണ് ക്യാമ്പസുകൾ എം.എസ്. എഫ് നെ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

×