Advertisment

എം.എസ്സ്.എം. ലബ്ബ യാത്രയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  രാഷ്ട്രീയം, സാംസ്കാരികം, സഹകരണം, സാമൂഹ്യ പ്രവർത്തനം തുടങ്ങി, കുമ്പംകല്ല് മുണ്ടയ്ക്കൽ എം.എസ്സ്.മുഹമ്മദ് ലബ്ബ കൈവെക്കാത്ത മേഖലകൾ അപൂർവ്വം. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തൻ ,നാടക രചയിതാവ്, സംവിധായകൻ, ട്രേഡ് യൂണിസ്റ്റ്, സഹകരണപ്രസ്ഥാനങ്ങളുടെ അമരക്കാരൻ, തുടങ്ങി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ് .

Advertisment

publive-image

കാൽ നൂറ്റാണ്ട് കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡൻറ്, ജില്ലാ സഹകരണ ആശുപത്രിയുടെ ചെയർമാനായി 10 വർഷം, ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് രൂപീകരിച്ച ബീഡി കമ്പനിയും പിന്നീടത് ചാമ്പ്യൻ ബീഡി കമ്പനിയായി മാറിയതും ചരിത്രം..

ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ. മാച്ച് ഫാക്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ശോച്യാവസ്ഥയിലായിരുന്ന തൊടുപുഴ താലൂക്ക് ആശുപത്രിയുടെ ജന പങ്കാളിത്തത്തോടെ നടത്തിയ പുനരൂദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾ പ്രതിപാദ്യമാക്കി എഴുതിയ തീരാത്ത ഹക്ക് എന്ന നാടകം ഏറെ കോളിള ക്കമുണ്ടാക്കി.വിശ്രമ രഹിതവും കറയറ്റതുമായ ഈ പൊതുജീവിതത്തിന് വില മതിക്കാനാവാത്ത മാതൃക എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല.

. ഭാര്യ: കാരിക്കോട് പുത്തൻവീട്ടിൽ ഹാജറ. മക്കൾ: ഹാരിസ് മുഹമ്മദ് (റിപ്പോർട്ടർ, മലയാളം ന്യൂസ്), സാലി മുഹമ്മദ് (റീജനൽ ഹെഡ്, കൈരളി പീപ്പിൾ ടിവി കൊച്ചി), ഡോ. ജാസ്മിൻ മുഹമ്മദ് (മെഡിക്കൽ ഓഫീസർ, ഗവ, ആയുർവേദ ആശുപത്രി, തായിക്കാട്ടുകര, ആലുവ), സജി മുഹമ്മദ്. മരുമക്കൾ: പി.എൻ ഷെരീഫ് (റിട്ട. ഐ.എ.സി സെയിൽസ് ടാക്സ്, പാറപ്പുറത്ത്, ഇടപ്പള്ളി), സുലൈഖ കെ.(അസി: ഡയറക്ടർ, കൃഷി വകുപ്പ് ,വടകര-കണ്ണേരി, മാരായമംഗലം, പാലക്കാട്) . സൗമ്യ (കിണറ്റുംമൂട്ടിൽ, ഈരാറ്റുപേട്ട ), സാഹിറ (കൂറു മുള്ളുന്തടത്തിൽ, ഈരാറ്റുപേട്ട ). കബറടക്കം നടത്തി.

Advertisment