Advertisment

മുതലക്കോടം ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ

author-image
സാബു മാത്യു
New Update

മുതലക്കോടം:  തീര്‍ത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ്‌ജോര്‍ജ്‌ ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ഏപ്രില്‍ 21 മുതല്‍ 24 വരെ ആഘോഷിക്കുമെന്ന്‌ വികാരി ഫാ. ജോസഫ്‌ അടപ്പൂര്‌, സഹവികാരിമാരായ ഫാ. ജോസഫ്‌ പുളിക്കല്‍, ഫാ. ജോര്‍ജ്‌ കൊച്ചിത്തറ എന്നിവര്‍ അറിയിച്ചു.

Advertisment

21-ന്‌ വെളുപ്പിന്‌ 3 മണിക്ക്‌ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന. രാവിലെ 7.30-ന്‌ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറം കൊടിയേറ്റ്‌ നിര്‍വഹിക്കും.

തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. രാവിലെ 10-ന്‌ ഫാ. ആന്റണി പുത്തന്‍കുളവും ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഫാ. ജോസഫ്‌ ഞാളൂരും വൈകുന്നേരം 4.30-ന്‌ ഫാ. ബിഖില്‍ അരഞ്ഞാണിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. ഏപ്രില്‍ 22-ന്‌ രാവിലെ 6.30-ന്‌ വിശുദ്ധ കുര്‍ബാന. 7.30-ന്‌ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും.

ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടക്കും..10-ന്‌ ഫാ. ജോര്‍ജ്‌ വടക്കയിലും ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഫാ.ഫ്രാന്‍സിസ്‌ കണ്ണാടനും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 5-ന്‌ പഴുക്കാകുളം പന്തലില്‍ ഫാ. ജെയിംസ്‌ മുണ്ടോളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. ജേക്കബ്ബ്‌ റാത്തപ്പിള്ളില്‍ സന്ദേശം നല്‍കും.

വൈകുന്നേരം 6.45-ന്‌ പള്ളിയിലേയ്‌ക്ക്‌ പ്രദക്ഷിണം. ഏപ്രില്‍ 23-ന്‌ രാവിലെ 6-നും 7.15-നും വിശുദ്ധ കുര്‍ബാന. 8.30-ന്‌ ഫാ. ജോര്‍ജ്‌ പീച്ചാണിക്കുന്നേലും 10-ന്‌ ഫാ. അഗസ്റ്റിന്‍ കണ്ടത്തില്‍കുടിലിലും ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഫാ. ആന്റണി മാളിയേക്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4-ന്‌ ഫാ. മാത്യു മേയ്‌ക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും.

ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ്‌ പ്ലാച്ചിക്കല്‍ സന്ദേശം നല്‍കും. വൈകുന്നേരം 6-ന്‌ മങ്ങാട്ടുകവല കപ്പേളയിലേയ്‌ക്ക്‌ പ്രദക്ഷിണം. ഏപ്രില്‍ 24-ന്‌ രാവിലെ 6-നും 7.15-നും വിശുദ്ധ കുര്‍ബാന. 8.30-ന്‌ ഫാ. മാത്യു കിഴക്കേടത്ത്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും, 10-ന്‌ ഫാ.ജോര്‍ജി കാട്ടൂര്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. ഉച്ചയ്‌ക്ക്‌ 12-ന്‌ കിഴക്കേപന്തലിലേയ്‌ക്ക്‌ പ്രദക്ഷിണം.

Advertisment