Advertisment

നെയ്യശ്ശേരി പള്ളിയില്‍ തിരുനാള്‍

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി:  സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആരംഭിച്ചു. വികാരി ഫാ. ജോര്‍ജ്‌ നിരപ്പത്ത്‌ കൊടിയേറ്റി. ശനി രാവിലെ 6.30-ന്‌ വി. കുര്‍ബാന, 8 മണി മുതല്‍ വാര്‍ഡുകളിലേയ്‌ക്ക്‌ അമ്പ്‌ പ്രദക്ഷിണം, ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ പള്ളിയിലേയ്‌ക്ക്‌ അമ്പ്‌ പ്രദക്ഷിണം.

വൈകുന്നേരം 4.30-ന്‌ ഫാ.മാത്യു മേയ്‌ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. ജിനോ പുന്നമറ്റത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സെന്റ്‌ ജൂഡ്‌ കപ്പേളയിലേയ്‌ക്ക്‌ പ്രദക്ഷിണം. 6.45-ന്‌ പള്ളിയിലേയ്‌ക്ക്‌ തിരിപ്രദക്ഷിണം. തുടര്‍ന്ന്‌ വാദ്യമേളങ്ങള്‍.

ഞായര്‍ രാവിലെ 7-ന്‌ വിശുദ്ധ കുര്‍ബാന, 10-ന്‌ ഫാ. ജോസ്‌ തടത്തില്‍ സി എസ്‌ റ്റി തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ ടൗണ്‍ പ്രദക്ഷിണം.

Advertisment