Advertisment

ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കണം: എന്‍.ജി.ഒ അസോസിയേഷന്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 2019-ല്‍ കുടിശിഖയാകുന്നശമ്പള പരിഷ്‌കരണത്തിനുള്ള കമ്മീഷനെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ എന്‍.ജി.ഒ. അസോസിയേഷന്‍ ഈസ്റ്റ്‌ ബ്രാഞ്ച്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

2019 വര്‍ഷത്തെ അംഗത്വവിതരണം തൊടുപുഴ ജില്ലാ ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ആര്‍. ശ്യാംലാല്‍ പി.എന്‍. സിന്ധുവിന്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ബ്രാഞ്ച്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ പി ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ രാജേഷ്‌ ബേബി, സി.എസ്‌. ഷമീര്‍, എന്‍.പി. വര്‍ഗീസ്‌, പീറ്റര്‍ കെ എബ്രഹാം, പി.എന്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍. ബാലചന്ദ്രന്‍, കെ.ജെ.മാത്യു, എം.ശിവപ്രസാദ്‌, കെ.ബി. ബിജു, സി.എച്ച്‌ ബാബു, രാധാമണി, പി.എ. ശുഭ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment