Advertisment

എന്‍.എസ്‌.എസ്‌. പതാകദിനവും വിശ്വാസസംരക്ഷണ നാമജപവും നടന്നു

author-image
സാബു മാത്യു
New Update

ഇടുക്കി:  എന്‍.എസ്‌.എസ്‌ തൊടുപുഴ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്‌.എസ്‌. പതാകദിനവും വിശ്വാസസംരക്ഷണ നാമജപവും നടന്നു. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ. കൃഷ്‌ണപിള്ള പതാക ഉയര്‍ത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

Advertisment

publive-image

താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി എസ്‌.എന്‍. ശ്രീകാന്ത്‌, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, വനിതാ യൂണിയന്‍ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരയോഗം വനിതാസമാജം ഭരണസമിതിയംഗങ്ങള്‍, ഇലക്‌ട്രറല്‍ റോള്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പതാകദിനാചരണത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന്‌ ശബരിമല യുവതീപ്രവേശനത്തിനെതിരെ താലൂക്ക്‌ യൂണിയന്‍ ആസ്ഥാനത്ത്‌ ഒരു മണിക്കൂര്‍ വിശ്വാസ സംരക്ഷണനാമജപം നടന്നു.

Advertisment