Advertisment

എന്‍. എസ്‌. എസ്‌. സാംസ്‌കാരിക കേന്ദ്രം ഉദ്‌ഘാടനം നാളെ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  വെങ്ങല്ലൂര്‍ വടക്കുഭാഗം ദേവിവിലാസം എന്‍.എസ്‌ എസ്‌ കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായ അറയ്‌ക്കല്‍ എ. എം. രവീന്ദ്രന്‍ നായരുടെ സ്‌മരണയ്‌ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അറയ്‌ക്കല്‍ രവീന്ദ്രന്‍ നായര്‍ സ്‌മാരക എന്‍. എസ്‌. സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നാളെ ( 25 ന്‌ ഞായറാഴ്‌ച) വൈകിട്ട്‌ 2.30 ന്‌ നടക്കും.

Advertisment

publive-image

എന്‍ എസ്‌. എസിന്റെ ഉടമസ്ഥയില്‍ ഉള്ള വെങ്ങല്ലൂര്‍ ആരവല്ലിക്കാവ്‌ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര സങ്കേതത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം എന്‍. എസ്‌.എസ്‌ തൊടുപുഴ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ. കെ. കൃഷ്‌ണപിള്ള നിര്‍വ്വഹിക്കും.

കരയോഗം പ്രസിഡന്റ്‌ ഡി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എന്‍. എസ്‌.എസ പ്രതിനിധി സഭാംഗം പി. എസ്‌ മോഹന്‍ദാസ്‌ മുഖ്യ പ്രഭാഷണം നടത്തും.

താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി എസ്‌. എന്‍ ശ്രീകാന്ത്‌, താലൂക്ക്‌ വനിതാ യൂണിയന്‍ നേതാക്കളായ സിന്ധു രാജീവ്‌, പ്രസീദ സോമന്‍, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ. കെ. ഷിംനാസ്‌, ബിജി സുരേഷ്‌, ജിഷ ബിനു കുമാരമംഗലം ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ ജെയിംസ്‌ ചാക്കോ, മുന്‍ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.എസ്‌. നാരായണന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ്‌ സിന്ധു ശ്രീകുമാര്‍ മുന്‍ കരയോഗം പ്രസിഡന്റ്‌ എം. കെ. ശിവശങ്കരന്‍ നായര്‍, താലൂക്ക്‌ കമ്മറ്റി അംഗം പി. ആര്‍. ശിവശങ്കരന്‍ നായര്‍ കരയോഗം ഭാരവാഹികളായ സി പി മോഹനന്‍ നായര്‍, പി. എസ്‌. വിക്രമന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. സന്തോഷ്‌ അറയ്‌ക്കല്‍ സ്വാഗതവും ഷിബു സി നായര്‍ കൃതജ്ഞതയും പറയും.

Advertisment