Advertisment

തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷനും നഗരസഭയും ഡി.റ്റി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്‌ 2019

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷനും നഗരസഭയും ഡി.റ്റി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്‌ 2019 രണ്ടാംദിവസം നാളെ 13.09.2019 രാവിലെ 9 മണിക്ക്‌ ചിത്രരചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി., യു.പി, എച്ച്‌.എസ്‌, എന്നീ സെക്ഷനുകളിലാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂളിന്റെ ഐ.ഡി. കാര്‍ഡുമായി രാവിലെ 9 മണിക്ക്‌ മുനിസിപ്പല്‍ മൈതാനിയില്‍ എത്തിച്ചേരണം. വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും മെമന്റോയും പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും.

ചിത്ര രചനാമത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ തൊടുപുഴയുടെ സ്വന്തം ജി.ഹബ്ബ്‌. വൈകുന്നേരം 5.30 സാംസ്‌കാരിക സമ്മേളനം തുടര്‍ന്ന്‌ 6.30 മുതല്‍ മദര്‍ ആന്റ്‌ ചൈല്‍ഡ്‌ അവതരിപ്പിക്കുന്ന മെഗാഷോ ഉണ്ടായിരിക്കുന്നതാണെന്ന്‌ ജനറല്‍ സെക്രട്ടറി നാസര്‍ സൈര അറിയിച്ചു.

Advertisment