Advertisment

ഒരുമ റസിഡന്റ്‌സ്‌ അസോസിയേഷന്‍ വാര്‍ഷികം നാളെ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കോടിക്കുളം ചാലയ്‌ക്കമുക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുമ റസിഡന്റ്‌സ്‌ അസോസിയേഷന്റെ 4-ാമത്‌ വാര്‍ഷികം 23 ശനിയാഴ്‌ച നടത്തും. വൈകിട്ട്‌ 6-ന്‌ പ്രസിഡന്റ്‌ കെ.എസ്‌. വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ഫാ. ജെയിംസ്‌ വടക്കേല്‍ ഉദ്‌ഘാടനം ചെയ്യും.

അഡ്വ. റ്റോം പൂച്ചാലില്‍, വാര്‍ഡ്‌ മെമ്പര്‍ ഷാജി തങ്കപ്പന്‍, എന്‍.എസ്‌.എസ്‌.എച്ച്‌.ആര്‍. ചെയര്‍മാന്‍ റ്റി.റ്റി. അജിത്‌കുമാര്‍, എസ്‌.എന്‍.ഡി.പി കോടിക്കുളം ശാഖാ സെക്രട്ടറി ഷാജി കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിക്കും. ഫ്‌ളവേഴ്‌സ്‌ റ്റി.വി. ഫെയിം ഗായകന്‍ ഡേവിഡ്‌ പീറ്റര്‍, കലാതിലകം കുമാരി ദേവിക പ്രദീപ്‌ എന്നിവരുടെ കലാപരിപാടികളും സല്‍ജന്‍ കൃഷ്‌ണയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

യോഗത്തില്‍ വച്ച്‌ പ്രളയത്തില്‍ മരിച്ചവര്‍ക്കും പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരജവാന്മാര്‍ക്കും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നതും പ്രളയരക്ഷാപ്രവര്‍്‌ത്തകരായ മത്സ്യ തൊഴിലാളികള്‍ക്കും സേനാ വിഭാഗങ്ങള്‍ക്കും, ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാനും ആദരം അര്‍പ്പിക്കുന്നതുമാണ്‌.

Advertisment