Advertisment

രണ്ടു വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകേണ്ട പി.ജി കോഴ്‌സുകള്‍ നാലുവര്‍ഷമായാലും പൂര്‍ത്തിയാകാത്ത അവസ്ഥ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  രണ്ടു വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകേണ്ട പി.ജി കോഴ്‌സുകള്‍ നാലുവര്‍ഷമായാലും പൂര്‍ത്തിയാകാത്ത അവസ്ഥ. എം.ജി. സര്‍വ്വകലാശാലയില്‍ പ്രൈവറ്റായി എം.കോമിനും എം.എ.യ്‌ക്കും രജിസ്റ്റര്‍ ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഇങ്ങനെയൊരു അവസ്ഥ വന്നുകൂടിയിരിക്കുന്നത്‌.

Advertisment

2016-2018 വര്‍ഷത്തേയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്‌ത ഇവരുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ വളരെ വൈകി 2017 ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാണ്‌ നടന്നത്‌. എന്നാല്‍ 2019 ജനുവരിയായിട്ടും ഇതിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. എന്ന്‌ പ്രസിദ്ധീകരിക്കുമെന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയ്‌ക്കും വ്യക്തതയില്ലാത്ത അവസ്ഥയാണ്‌.

മൂന്നു നാലും സെമസ്റ്റര്‍ പരീക്ഷകള്‍ 2018 ഏപ്രില്‍-മെയ്‌ മാസങ്ങളിലായി നടക്കേണ്ടതായിരുന്നു. ഫലം പ്രസിദ്ധീകരിക്കാത്തതാണ്‌ തടസ്സമായിരിക്കുന്നത്‌.

ഇത്‌ സംബന്ധിച്ച്‌ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ക്ക്‌ നിവേദനം നല്‍കി പ്രശ്‌നപരിഹാരത്തിന്‌ കാത്തിരിക്കുയാണ്‌. പ്രൈവറ്റ്‌ വിദ്യാര്‍ത്ഥികളായതിനാല്‍ വിദ്യാര്‍ത്ഥിസംഘടനകളും ഇവരെ ഉപേക്ഷിച്ച സ്ഥിതിയാണ്‌.

Advertisment