Advertisment

പതിനൊന്നാം ശമ്പള കമ്മീഷന്‍ നിയമിക്കുക - പി ജി ടി എ കേരള

author-image
സാബു മാത്യു
New Update

തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന് ഉടൻ നിയമിക്കണമെന്ന് പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു.

Advertisment

കേരളത്തിൽ വർഷങ്ങളായി അഞ്ചുവർഷ തത്വ ശമ്പളപരിഷ്കരണം ആണ് നടന്നുവന്നിരുന്നത്. ഇതനുസരിച്ച് ഈ വർഷം ജൂലൈ 1 മുതൽ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ടതാണ്.  എന്നാൽ ഇതിൻറെ പ്രാരംഭ നടപടികൾ പോലും ഇതുവരെ സർക്കാർ ആരംഭിച്ചിട്ടില്ല .2014 ജൂലൈ ഒന്നു മുതൽ ആണ് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം ജീവനക്കാർക്കും അധ്യാപകർക്കും ലഭിച്ചത്.

നിലവിലുളള കീഴ്‌വഴക്കമനുസരിച്ച് 2019 ജൂലൈ ഒന്നുമുതൽ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളപരിഷ്കരണം നടപ്പിൽ വരുത്തേണ്ടത് ആണ്.

അതിനാൽ എത്രയും വേഗം പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ നിയമിക്കാനും സമയബന്ധിതമായി ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തോടെ പരിഷ്കരണം ജീവനക്കാർക്ക് അനുഭവവേദ്യം ആക്കുക ബഹു ഹൈക്കോടതി വിധിയുടെ സത്ത ഉൾക്കൊണ്ടുകൊണ്ട് ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക,. 9 -10 ക്ലാസുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:35 ആക്കുക ,അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

പി ജി ടി എ ഇടുക്കി ജില്ല പ്രസിഡണ്ട് സെർബി അഗസ്റ്റിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് സിബി ആൻറണി തെക്കേടത്ത് ഉദ്ഘാടനം ചെയ്തു.  ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, വർക്കിംഗ് പ്രസിഡണ്ട്രാ സൽമാൻ സി കുര്യൻ ,ഷിന്ടോ ജോസ്, ജോസുകുട്ടി ജോസഫ്, ജോസഫ് കെ എം ,ജോബിൻ ജോസ്, രശ്മി കുമാരമംഗലം, മഞ്ജു ജോസഫ് ,എന്നിവർ പ്രസംഗിച്ചു.

Advertisment