Advertisment

പി ജെ ജോസഫ് പരിശ്രമിക്കുന്നത് കേരള കോൺഗ്രസുകളെ ഭിന്നിപ്പിക്കാൻ പി എം മാത്യു എക്സ് എംഎൽഎ

New Update

ഇടുക്കി: പാർട്ടി പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും പിന്തുണ നഷ്ടപ്പെട്ട് പി ജെ ജോസഫ് മറ്റു കേരള കോൺഗ്രസുകളെ ഭിന്നിപ്പിച്ച് കേരള രാഷ്ട്രീയത്തിൽ അസ്വസ്ഥത സൃഷ്ടിക്കുവാനാണ് പരിശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പി എം മാത്യു എക്സ് എം എൽ എ പറഞ്ഞു. കരിങ്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കർഷക രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് കേരളകോൺഗ്രസുകളുടേത്.

ഇതിൽ നിന്നും വ്യതിചലിച്ച് സ്വാർത്ഥ താൽപര്യത്തിനായുള്ള ആമാശയ രാഷ്ട്രീയത്തിൻറെ വക്താവായി ജോസഫും കൂട്ടരും തരംതാണിരിക്കുകയാണ് കേരള കോൺഗ്രസ് എം പാർട്ടി പിടിച്ചെടുക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട ജോസഫ് നടത്തുന്ന ഭാഗ്യാന്വേഷണ നീക്കങ്ങൾ മാത്രമാണ് ചില പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കി ലയനം എന്ന പേരിൽ നടക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിന്നും തിരിച്ചടി ഉറപ്പായ ജോസഫ് കേരള കോൺഗ്രസ്കളുടെ ഐക്യ നീക്കം എന്ന പ്രതീതി ഉണ്ടാക്കി കലഹം സൃഷ്ടിക്കുകയാണെന്നും പി എം മാത്യു പറഞ്ഞു.

publive-image

പാർട്ടി മണ്ഡലം പ്രസിഡൻറ് ബെന്നി തോമസ് വാഴചാരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നതാധികാര സമിതി അംഗം പ്രൊ കെ ഐ ആൻറണി, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നം കോട്ട്, സ്റ്റീയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ,

നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ളാകൂട്ടം, ബെന്നി പാമ്പയ്ക്കൽ,അഡ്വ. ബിനു തോട്ടുങ്കൽ, സ്റ്റീഫൻ ചേരിയിൽ,സാൻസൻ അക്കകാട്ട്, ബേബി ആലുങ്കൽ, റോളക്സ് ജോൺ, ബെന്നി കൂവപ്ളാക്കൽ,എം കൃഷ്ണൻ,മധു നമ്പൂതിരി, സ്റ്റാൻലി കീത്താപള്ളിൽ, ജോജി പൊന്നും പുരയിടം, എന്നിവർ പ്രസംഗിച്ചു.

Advertisment