Advertisment

മത്സരിച്ചോടിയ സ്വകാര്യ ബസ്സുകള്‍ ബോധപൂര്‍വ്വം കൂട്ടിയിടിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ 

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മത്സരിച്ചോടിയ സ്വകാര്യ ബസ്സുകള്‍ ബോധപൂര്‍വ്വം കൂട്ടിയിടിപ്പിക്കാന്‍ ശ്രമിച്ചത്‌ യാത്രക്കാരുടെ പ്രതിഷേധത്തിന്‌ കാരണമായി. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ തൊടുപുഴ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും തുഷാരം, അശോക്‌ ബസ്സുകളാണ്‌ മത്സരിച്ചോടിയത്‌.

Advertisment

തൊടുപുഴ പോലീസ്‌ സ്റ്റേഷനു മുന്നില്‍ വച്ച്‌ ഇരുബസ്സുകളും മനപൂര്‍വ്വം കൂട്ടിയിടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ തുഷാരം ബസ്സ്‌ യാത്രക്കാര്‍ നിര്‍ത്തിയിടീച്ചു. ഇതിനിടെ അശോക്‌ ബസ്സ്‌ സ്ഥലം വിട്ടു.

യാത്രക്കാര്‌ വിവരമറിയിച്ചിട്ടും പോലീസ്‌ വരാന്‍ വൈകിയതിനെ തുടര്‍ന്ന്‌ വഴിക്കണ്ണ്‌ പദ്ധതിയുമായി നടക്കുന്ന അധികൃതരെയും യാത്രക്കാര്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ പോലീസെത്തുന്നത്‌. സ്വകാര്യ ബസ്സുകളുടെ പേരില്‍ പോലീസ്‌ കേസെടുത്തു.

 

Advertisment