Advertisment

ഡി ജി പി യുടെ അഴിമതി: സി ബി ഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എം എൽ എ

New Update

തൊടുപുഴ:  ഡി ജി പി യുടെ അഴിമതിയെക്കുറിച്ചു സി ബി ഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എം എൽ എ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  ഉണ്ടയും തോക്കും നഷ്ടപ്പെട്ടതിനെക്കുറിച്ചു എൻ ഐ എ അന്വേഷണവും നടത്തണം .

Advertisment

ഡി ജി പി യുടെ അഴിമതിയെക്കുറിച്ചു ഹോം സെക്രട്ടറി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റസമ്മതമാണ് . ഇന്നലെവരെ മൗനം ദീക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി.

publive-image

സി പി എം സംസ്ഥാന നേതൃത്വം പരസ്യമായിത്തന്നെ ഇതിൽ മൗനം പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഹോം സെക്രട്ടറി അന്വേഷിക്കട്ടെയെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റ് പറ്റിയിട്ടുണ്ട് , അല്ലെങ്കിൽ കുറ്റസമ്മതമായി കണക്കാക്കേണ്ടതാണ്.

ആ നിലയ്ക്ക് അത് നല്ല തീരുമാനമാണ് . എന്നാൽ രാജാവ് ചെയ്യുന്ന തെറ്റിനെ ഭ്രിത്യൻ അന്വേഷിക്കുമെന്ന് പറയുന്നതിന് തുല്യമാണ് ഈ നടപടി . ഹോം സെക്രട്ടറിയാണ് ഡി ജി പി ഉൾപ്പെടെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും കൺട്രോളർ . അദ്ദേഹത്തിന് മുകളിലാണ് പോലീസ് മന്ത്രിയും മുഖ്യമന്ത്രിയും.

ഡി ജി പി യുടെ അഴിമതി ഹോം സെക്രട്ടറി നേരത്തെ അറിഞ്ഞിരുന്നു . കാരണം സി ആൻഡ് എ .ജി റിപ്പോർട്ട് ഹോം സെക്രട്ടറിക്കു സമർപ്പിക്കും . അതുകഴിയുമ്പോൾ അതിനു അവസാനമായി സി ആൻഡ് എ ജി യുടെ കണ്ടെത്തലുകൾക്ക് മറുപടി കൊടുക്കാനുള്ള അവസരം കൊടുക്കും .

ഓഡിറ്റ് റിപ്പോർട്ടിൽ ഒരു പരാമര്ശനം വരാതിരിക്കാൻ എക്സിറ്റ് മീറ്റിങ്ങിലും ധാരാളം അവസരം കൊടുത്തിട്ടുള്ളതാണ് . അവർക്കു കണ്ടെത്താൻ കഴിയാത്ത ഉണ്ടയും തോക്കുമാണ് രണ്ടു മിനിറ്റുകൊണ്ട് ക്രൈം ബ്രാഞ്ച് മേധാവി കണ്ടെത്തിയത് . അങ്ങനെ ഉണ്ടയും തോക്കും അവിടെ ഉണ്ടായിരുന്നെങ്കിൽ സി ആൻഡ് എ ജി യെ അറിയിച്ചാൽ പോരായിരുന്നോ .

ഇത് ജനങ്ങളെ കബളിപ്പിക്കലാണ് . മാത്രമല്ല ,തോക്കു ഉൾപ്പെടെയുള്ള ആയുധ ശേഖരം തത്സമയം മാധ്യമങ്ങൾക്കു സംപ്രേഷണം ചെയ്യാൻ അനുവാദം നൽകിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ നടപടിയും ദുരൂഹമാണ് . അത് സി ആൻഡ് എ ജി യുടെ ആളുകളോ തോക്കുകളെപ്പറ്റി അറിയാവുന്നവരോ ആയിരുന്നു പരിശോദിക്കേണ്ടത് .

ക്രൈം ബ്രാഞ്ച് മേധാവിയുടെ പ്രസ്താവന വരുന്നതിനു തൊട്ടു മുൻപ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് തോക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് . ഇതിലൊന്നും ഒരു കുഴപ്പവുമില്ലെന്നാണ് സി പി എം സംസ്ഥാന നേതൃതവും പറയുന്നത് .

അപ്പോൾ ഇവിടെ നിന്നാണ് ഈ തോക്കുകൾ വന്നത് . ഇവ യഥാർത്ഥ തോക്കണോയെന്നു ആർക്കറിയാം . ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് കേസ് എടുത്താണ് അന്വേഷിക്കേണ്ടത് . ഇത് രാജാവ് ചെയ്ത തെറ്റ് ഫ്രുത്യനെ കൊണ്ട് അന്വേഷിപ്പിക്കുന്നതുപോലാണ് . ഇതിൽ ദുരൂഹതയുണ്ട്. ഇത് പുറത്തുവരണം .

പോലീസ് സേനയിൽ തോക്കുകളുടെ കസ്റ്റോഡിയൻ ക്രൈം ബ്രാഞ്ചാണോ ? കോടിയേരി പറഞ്ഞ രാഷ്ട്രീയ നീക്കമാണ് ക്രൈം ബ്രാഞ്ച് മേധാവി നടത്തിയിരിക്കുന്നത് . ഇത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെ ലഘൂകരിക്കാനും ശ്രദ്ധ തിരിച്ചു വിടാനുമുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്.

അതിനെ ന്യായീകരിക്കാൻ നിയമസഭാ സ്പീക്കറും കരുവായതിൽ എം എൽ എ എന്ന നിലയിൽ ദുഃഖമുണ്ട് . സ്പീക്കർ ഏതു അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ചു അഭിപ്രായം പറഞ്ഞത് എന്നറിയാൻ താല്പര്യമുണ്ട് .

സ്പീക്കർ സി പി എം കാരനെപോലെ അഭിപ്രായം പറഞ്ഞത് പദവിക്ക് ചേർന്നതല്ലെന്നും പി ടി തോമസ് പറഞ്ഞു .

കോൺഗ്രസ് നേതാവ് ജോൺ നെടിയപാലയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment