Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ വിവിധ പദ്ധതികളിലേയ്‌ക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു

New Update

തൊടുപുഴ:  പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ മഹാത്മ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌പദ്ധതിയില്‍ ഗ്രാമീണ ഉപജീവനം മെച്ചപ്പെടുത്തുന്നതിന്‌ വിവിധ പദ്ധതികളിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു.

കോഴിക്കൂട്‌, ആട്ടിന്‍കൂട്‌, തൊഴുത്ത്‌, ഫാംപോണ്ട്‌, കമ്പോസ്റ്റ്‌പിറ്റ്‌, സോക്‌പിറ്റ്‌, കിണര്‍ റീചാര്‍ജ്ജിംഗ്‌ എന്നിവയ്‌ക്ക്‌ എസ്‌.സി, എസ്‌.റ്റി, ഐ.എ.വൈ., ബിപിഎല്‍, വിധവകള്‍ കുടുംബനാഥയായുളള കുടുംബം, ഭിന്നശേഷിക്കാര്‍ കുടുംബനാഥയായുളള കുടുംബം, ചെറുകിട/നാമമാത്ര കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ എന്നിവരില്‍ നിന്ന്‌നിശ്ചിത അപേക്ഷ ഫോറത്തില്‍ അപേക്ഷ ക്ഷണിക്കുന്നു.

പൂരിപ്പിച്ച അപേക്ഷകള്‍ പഞ്ചായത്ത്‌കാര്യാലയത്തില്‍ 2019 ജൂണ്‍ 20 നകം ഏല്‍പിക്കേണ്ടതാണെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറിഅറിയിച്ചു.

Advertisment