Advertisment

വെറ്റിനറി ഡിസ്പെന്‍സറി പുറപ്പുഴ: മുട്ടക്കോഴി വളര്‍ത്തല്‍ ഗുണഭോക്താക്കള്‍ക്കുള്ള അറിയിപ്പ്

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി: പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ആനുകൂല്യം ലഭിക്കാത്ത 100 മുതല്‍ 155 വരെ പേരുള്ള ഗുണഭോക്താക്കള്‍ താഴെ പറയുന്ന രേഖകളുമായി ഗുണഭോക്തൃ വിഹിതമായ 600 രൂപ 28-10-2019 നു മുമ്പായി വഴിത്തല / കുണിഞ്ഞി വെറ്റിനറി സബ് സെന്ററുകളില്‍ അടച്ച് രസീത് കൈപ്പറ്റണമെന്നു അറിയിക്കുന്നു.

ആവശ്യമായ രേഖകള്‍:

റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാറിന്റെ കോപ്പി, അപേക്ഷ (സബ് സെന്ററുകളില്‍ ലഭിക്കും)

Advertisment