Advertisment

റേഷന്‍ വ്യാപാരികളുടെ വേതനപാക്കേജ്‌ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കേണ്ടി വരും ; ജോണി നെല്ലൂര്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ്‌ നവംബര്‍ 30-നു മുമ്പ്‌ നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി നിസ്സഹകരിക്കേണ്ടി വരുമെന്ന്‌ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജോണി നെല്ലൂര്‍ പറഞ്ഞു.

Advertisment

publive-image

വാതില്‍പ്പടി വിതരണനിയമമനുസരിച്ച്‌ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകളിലെത്തിച്ച്‌ വ്യാപാരികളെ ബോധ്യപ്പെടുത്തി തൂക്കി നല്‍കാത്തത്‌ പ്രതിഷേധാര്‍ഹമാണ്‌. കോടതിവിധി ഉണ്ടായിട്ടുപോലും ഇത്തരത്തില്‍ സപ്ലൈകോയും ഭക്ഷ്യവകുപ്പും നിഷേധാത്മക നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

നിലവിലുള്ള റേഷന്‍കടകള്‍ ഒരെണ്ണം പോലും നിര്‍ത്തലാക്കാന്‍ അനുവദിക്കില്ല. റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശ നിയമം പുതിയ കേരള റേഷനിംഗ്‌ ഓര്‍ഡര്‍ പരിഷ്‌കരിക്കുമ്പോഴും നിലനില്‍ക്കണം. അതില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും സംഘടന അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

എ.കെ.ആര്‍.ആര്‍.ഡി.എ. തൊടുപുഴ താലൂക്ക്‌ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സംസ്ഥാന പ്രസിഡന്റ്‌. പ്രതിനിധി സമ്മേളനം പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക്‌ പ്രസിഡന്റ്‌ എ.വി.ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു.

വൈസ്‌ പ്രസിഡന്റ്‌ സി.മോഹനന്‍പിള്ള ശില്‌പശാലയ്‌ക്ക്‌ നേതൃത്വം നല്‍കി. എറണാകുളം ജില്ലാ പ്രസിഡന്റ്‌ വി.വി.ബേബി, താലൂക്ക്‌ സെക്രട്ടറി എസ്‌.എം റെജി, ട്രഷറര്‍ ജോഷി ജോസഫ്‌, ഷമീര്‍ കാരിക്കോട്‌, വി.എ. ജിന്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment