Advertisment

ഫാസിസ്റ്റ് ഭരണകൂടം രാജ്യനന്മയ്ക്ക് ഉതകുന്നതല്ല : റൈറ്റ് റവ. വി.എസ്. ഫ്രാന്‍സിസ്

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഫാസിസ്റ്റ് ഭരണകൂടം രാജ്യനന്മയ്ക്ക് ഉതകുന്നതല്ല. മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കുന്നത് ഭരണാഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്തുവാന്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ജനാധിപത്യ രീതിയില്‍ അനിവാര്യമാണെന്നും സി.എസ്.ഐ. സഭ ഈസ്റ്റ് കേരളാ ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാന്‍സിസ് പറഞ്ഞു.

Advertisment

തൊടുപുഴയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയുടെ റൗണ്ട് ചെയര്‍ മീറ്റിംഗ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും സ്വാഗതസംഘം ചെയര്‍മാനുമായ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം.പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളില്‍ നിന്ന് ഗോഡ്‌സെ മാര്‍ഗ്ഗങ്ങളിലേയ്ക്കുള്ള മാറ്റം രാജ്യത്തിന് അപകടകരമാണെന്നും സമൂഹം ഗാന്ധിമാര്‍ഗ്ഗത്തെ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. തോമസ് കുഴിഞ്ഞാനി ഗാന്ധിജിയുടെ പുനരാവിഷ്‌കരണം നടത്തിയത് വളരെ ശ്രദ്ധേയമായി.

തുടര്‍ന്ന് തൊടുപുഴ താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ അല്‍ ഹാഫിസ് നൗഫല്‍ കൗസരി, ടൗണ്‍ ഫൊറോനാ പള്ളി വികാരി ഫാ. ജിയോ തടിക്കാട്ട്, എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍, പി.എം. മാനുവല്‍, അഡ്വ. ജോസ് പാലിയത്ത്,

പി.എന്‍. ശ്രീനിവാസന്‍, ആമ്പല്‍ ജോര്‍ജ്ജ്, കെ.എം.എ. ഷുക്കൂര്‍, ഡോ. നസിയ, ഫാ. റ്റി.ജെ. സെബാസ്റ്റ്യന്‍, ശശികുമാര്‍ കിഴക്കേടം, സുരേഷ് രാജു, സജിമോന്‍, സി.എസ്. മഹേഷ്, സുകുമാര്‍ അരിക്കുഴ, പി.ജെ. തോമസ്, പി.ഡി. ജോസ് എന്നിവര്‍ സംസാരിച്ചു.

Advertisment