Advertisment

ദേശദ്രോഹികള്‍ നടത്തുന്ന ഭീകര അക്രമം രാജ്യം ഒറ്റകെട്ടായി നേരിടാന്‍ ഒരുമിക്കണമെന്ന് റോയി കെ പൗലോസ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  രാജ്യ സുരക്ഷ അപകടത്തില്‍ ആക്കുവാനായി ദേശദ്രോഹികള്‍ നടത്തുന്ന ഭീകര അക്രമം രാജ്യം ഒറ്റകെട്ടായി നേരിടാന്‍ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്നു ഒരുമിക്കുമെന്ന്‌ മുന്‍ ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌ വ്യക്തമാക്കി.

രാജ്യത്തെ രക്ഷിക്കാനുള്ള യാത്രയില്‍ ധീര രക്തസാക്ഷികളയ ജവാന്‍മാര്‍ക്ക്‌ പ്രണാമം അര്‍പ്പിച്ചു കാര്‍ഗില്‍ യുദ്ധ സ്‌മാരകത്തില്‍ നടന്ന അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എസ്‌. അശോകന്‍, സി. പി. മാത്യു എന്നിവര്‍ അനുസ്‌മരണ സംഭാഷണം നടത്തി.

രാജീവ്‌ ഭവനില്‍ നിന്ന്‌ ആരംഭിച്ച മൗനജാഥക്ക്‌ ജാഫര്‍ഖാന്‍ മുഹമ്മദ്‌, എന്‍. ഐ. ബെന്നി, പി. എസ്‌. ചന്ദ്രശേഖരപിള്ള, റ്റി. ജെ. പീറ്റര്‍, വി. ഇ. താജുദ്ദീന്‍, ജിയോ മാത്യു, ജോണ്‍ നെടിയപാല, കെ.വി. സിദ്ധാര്‍ത്ഥന്‍, സി. എം. അസീസ്‌, ടോണി തോമസ്‌, നിഷ സോമന്‍, ചാര്‍ളി ആന്റണി, പി.ജെ. തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment