Advertisment

വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കുകവഴി പിണറായി ഭരണം ജനത്തിന്റെ മേല്‍ പകല്‍ക്കൊള്ള നടത്തിയിരിക്കുകയാണെന്ന്‌ റോയി കെ. പൗലോസ്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മൂന്ന്‌ വര്‍ഷംകൊണ്ട്‌ സംസ്ഥാനത്തെ അന്ധകാരത്തിലാക്കിയ പിണറായി ഭരണം വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കുകവഴി ജനത്തിന്റെ മേല്‍ പകല്‍ക്കൊള്ള നടത്തിയിരിക്കുകയാണെന്ന്‌ മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌ കുറ്റപ്പെടുത്തി.

Advertisment

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതോടെ ഗ്രാമീണ മേഖലയുടെ വികസനപ്രവര്‍ത്തികള്‍ സ്‌തംഭനാവസ്ഥയില്‍ ആയിക്കഴിഞ്ഞു. നിരപരാധികളെ കൊലക്കേസ്‌ പ്രതിയാക്കുവാനും, കസ്റ്റഡിയിലുള്ളവരെ ഉരുട്ടിക്കൊല്ലുവാനും ഉത്തരവിടുന്ന പ്രാകൃത ശൈലിയുടെ ഉടമകളായി ഒരു മന്ത്രി തന്നെ നമ്മുടെ നാട്ടിലുള്ളത്‌ തികഞ്ഞ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊടുപുഴ വെസ്റ്റ്‌ മണ്‌ഡല്‌ കോമ്‌ഗ്രസ്‌ കമ്മറ്റി കെ.എസ്‌.ഇ.ബി. ഓഫീസിന്‌ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‌ഡലം പ്രസിഡന്റ്‌ സുരേഷ്‌ രാജു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌. അശോകന്‍,ഡി.സി.സി. ജനറല്‍ സെക്രട്ടറി ശ്രീ. എന്‍.ഐ. ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്‌, നിഷ സോമന്‍, ജോണ്‍സണ്‍ വെള്ളാപ്പുഴ, ആര്‍. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

രാജീവ്‌ ഭവനില്‍ ആരംഭിച്ച പ്രകടനത്തിന്‌ കെ.എച്ച്‌. റഷീദ്‌, പി.വി. അച്ചാമ്മ, സിസിലി ജോസ്‌, മൈക്കിള്‍ കെ. വര്‍ഗീസ്‌, കെ.ഡി. ഇമ്മാനുവല്‍, റോയി ജോണി, പി.ബി. മണികണ്‌ഠന്‍, നൂറിദ്ദീന്‍ കെ.എച്ച്‌., ജോമോന്‍ കുര്യന്‍, ബിനേഷ്‌ മാത്യു, കെ.ജി. സജിമോന്‍, കെ.പി. റോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment