Advertisment

ശബരിമല യുവതി പ്രവേശനം ബുധനാഴ്‌ച ഗാന്ധി സ്‌ക്വയറില്‍ റോഡ്‌ ഉപരോധിക്കും

author-image
സാബു മാത്യു
New Update

തൊടുപുഴ:  ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഹൈന്ദവ വിരുദ്ധ നിലപാടുകളില്‍ പ്രതിക്ഷേധിച്ച്‌ ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്താം തിയതി ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി റോഡ്‌ ഉപരോധം സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി ബുധനാഴ്‌ച രാവിലെ 11 മണി മുതല്‍ 12 മണി വരെ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ റോഡ്‌ ഉപരോധം സംഘടിപ്പിക്കും. ഉപരോധത്തിനു മുന്നോടിയായുള്ള പ്രകടനം രാവിലെ 10 മണിക്ക്‌ തൊടുപുഴ ശ്രീകൃ്‌ണ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിക്കും.

ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ വി. എം. ബാലന്‍ ഉപരോധ സമരം ഉദ്‌ഘാടനം ചെയ്യും. ഹിന്ദു എക്കണോമിക്‌ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടി എസ്‌ പത്മഭൂഷന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

Advertisment