Advertisment

തൊടുപുഴ സാന്താ കാസയില്‍ അവധിക്കാല ക്ലാസ്സുകള്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ബി എസ്‌ എന്‍ എല്‍ എക്‌സ്‌ചേഞ്ച്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന സാന്താകാസയില്‍ അവധിക്കാല ക്ലാസ്സുകള്‍ മാര്‍ച്ച്‌ 25 -ന്‌ ആരംഭിക്കും. 12 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണ്‌.

മൂല്യാധിഷ്‌ഠിത സ്വഭാവരൂപീകരണം ലക്ഷ്യമിട്ട്‌ നന്മ നിറഞ്ഞ തലമുറയെ വാര്‍ത്തെടുക്കാന്‍ തക്ക രീതിയില്‍ ക്രീയാത്മക പ്രവര്‍ത്തനങ്ങള്‍, പഠനം, കളികള്‍, സംഗീതം, ഡാന്‍സ്‌, പിക്‌നിക്‌ എന്നിങ്ങനെ ക്ലാസ്സുകള്‍ കുട്ടികളുടെ പ്രായമനുസരിച്ച്‌ ക്രമീകരിച്ചിട്ടുണ്ട്‌. 4 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ബൈബിള്‍ നഴ്‌സറി ക്ലാസ്സുകളും നടന്നു വരുന്നു.

ഫോണ്‍ - 9447233939.

Advertisment