Advertisment

വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളില്‍ സെമിനാര്‍ നടന്നു

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തില്‍ രക്ഷിതാക്കളുടെ പങ്ക്‌ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ എം.പി.വിജയനാഥന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

പി.ടി.എ.പ്രസിഡന്റ്‌ റ്റി.കെ.നവാസ്‌ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫിജോ ജോസഫ്‌ നേതൃത്വം നല്‍കി. എം.പി.റ്റി.എ. ചെയര്‍പേഴ്‌സണ്‍ ആശാചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിന്റോ ആന്‍ഡ്രൂസ്‌, ജോസ്‌ലിന്‍ ജോസഫ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെമിനാറിനു ശേഷം എല്ലാ ക്ലാസ്സിന്റെയും പി ടി എ ഓപ്പണ്‍ ഹൗസില്‍ നടന്നു.

സ്വീകരണം നല്‍കി

വിന്നേഴ്‌സ്‌ പബ്ലിക്‌ സ്‌കൂളില്‍ വ്യക്തിത്വ വികസന സെമിനാറിനോടനുബന്ധിച്ച്‌ മഹാരാഷ്ട്രയില്‍ വച്ചു നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഭിജിത്ത്‌ എന്‍.എസ്‌., അനന്ദു സാബു, പരിശീലകന്‍ ബേബി എബ്രാഹം എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി.

സ്വീകരണയോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ എം.പി.വിജയനാഥന്‍, പി.റ്റി.എ.പ്രസിഡന്റ്‌ റ്റി.കെ.നവാസ്‌, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിന്റോ ആന്‍ഡ്രൂസ്‌, എം.പി.റ്റി.എ.ചെയര്‍പേഴ്‌സണ്‍ ആശാ ചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

Advertisment