Advertisment

കാര്‍ഷിക വികസന സെമിനാര്‍ നടത്തി

author-image
സാബു മാത്യു
New Update

കല്ലാനിക്കല്‍:  സെന്റ്‌ ജോര്‍ജ്‌ യു പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇടവെട്ടി കൃഷിഭവന്റെ സഹകരണത്തോടെ കാര്‍ഷിക വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന സെമിനാര്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ പി.ജെ. ഡാന്‍സി ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്ബ്‌ കോര്‍ഡിനേറ്റര്‍ റ്റി.എം. ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സീനിയര്‍ അസിസ്റ്റന്റ്‌ ബിനി സെബാസ്റ്റ്യന്‍, അധ്യാപക പ്രതിനിധികളായ ജയ്‌സണ്‍ ജോസഫ്‌, ജിജോ മാനുവല്‍, എ.റ്റി.സോഫിയ, സെലിന്‍ ജോസ്‌, ക്ലബ്ബ്‌ ഭാരവാഹികളായ റ്റി.എസ്‌. ബിലാല്‍, ശരണ്യ ബാലകൃഷ്‌ണന്‍, സാന്ദ്ര രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്‌ ആധുനിക കൃഷിരീതികള്‍ എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ ബേബി ജോര്‍ജ്‌ ക്ലാസ്സ്‌ നയിച്ചു. നവീന കൃഷിരീതികള്‍ വ്യക്തമാക്കുന്ന സി.ഡി. പ്രദര്‍ശനവും നടന്നു.

Advertisment