Advertisment

ശാന്തിഗിരി കോളേജില്‍ അഖിലകേരള ക്വിസ്സ്‌ മത്സരം നടത്തി

author-image
സാബു മാത്യു
Updated On
New Update

വഴിത്തല:  ശാന്തിഗിരി കോളേജ്‌ കംപ്യൂട്ടര്‍ സയന്‍സ്‌ നേതൃത്വത്തില്‍ അഖിലകേരള ക്വിസ്സ്‌ മത്സരം നടത്തി.

Advertisment

publive-image

പ്ലസ്‌ ടു വിഭാഗത്തില്‍ അര്‍ജുന്‍ തുളസീദര്‍, ജോസ്‌ തോമസ്‌ (സെന്റ്‌ജോര്‍ജ്‌ എച്ച്‌.എസ്‌.എസ്‌., മുതലക്കോടം), മുഹമ്മദ്‌ അള്‍ഫെയ്‌സ്‌ ജവാര്‍, ശ്രീഹരി സുനില്‍ (സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌.എസ്‌.എസ്‌, കരിമണ്ണൂര്‍), ഡിഗ്രി വിഭാഗത്തില്‍ തനൂഫ്‌ അയോബ്‌, ജെറി ഫ്രാന്‍സിസ്‌ (നിര്‍മ്മല കോളേജ്‌ മൂവാറ്റുപുഴ), സൂരജ്‌ കൃഷ്‌ണന്‍, വി.എസ്‌. അജയ്‌ മോഹന്‍ (ശ്രീശങ്കര വിദ്യാപീഠം, വളയംചിറങ്ങര), ഐ.ടി പ്രോജക്‌ട്‌ മത്സരത്തില്‍ ഏലിയാസ്‌ തോമസ്‌, സജ്ഞയ്‌ ചന്ദ്ര (ബി പി സി കോളേജ്‌, പിറവം), വിഷ്‌ണു ബി മേനോന്‍, ടോണി ഡൊമിനിക്‌ ( രാജഗിരി കോളേജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ അപ്ലൈഡ്‌ സയന്‍സ്‌ കാക്കനാട്‌) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഇടുക്കിജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ്‌ ഓഫീസര്‍ സാബു വര്‍ഗീസ്‌ സമ്മാനദാനം നിര്‍വഹിച്ചു.

കോളേജ്‌ മാനേജര്‍ ഫാ. മാത്യു കളപ്പുര, പ്രിന്‍സിപ്പല്‍ റവ. ഡോ. ബോബി ആന്റണി, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ്‌ ജോര്‍ജ്‌ പടിഞ്ഞാറയില്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ എച്ച്‌.ഒ.ഡി കെ.റ്റി.തോമസ്‌, സ്റ്റാഫ്‌ കോ ഓര്‍ഡിനേറ്റര്‍ ഷിബു എബ്രാഹം, സ്റ്റുഡന്റ്‌ കോ ഓര്‍ഡിനേറ്റര്‍ ഇ.ജെ.പ്രിന്‍സ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment