Advertisment

അധ്യാപകര്‍ക്ക്‌ സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സ്‌ നിഷേധിക്കുന്നതിനെതിരെ സ്‌കൂള്‍ കവാടത്തില്‍ കുടില്‍ കെട്ടി സമരം

author-image
സാബു മാത്യു
New Update

ഇടുക്കി:  മൂന്നാര്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക്‌ സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സ്‌ നിഷേധിക്കുന്നതിനെതിരെ സ്‌കൂള്‍ കവാടത്തില്‍ കുടില്‍ കെട്ടി കഞ്ഞിവച്ച്‌ നീതി നിഷേധിക്കപ്പെട്ട അധ്യാപകര്‍ സമരം നടത്തി. ദേവികുളം മുന്‍ എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വഹിച്ചു. കെ.പി.എസ്‌.ടി.എ മൂന്നാര്‍ സബ്‌ജില്ലാ പ്രസിഡന്റ്‌ ജെ പാല്‍മണി അധ്യക്ഷത വഹിച്ചു.

Advertisment

3 വര്‍ഷം മുമ്പ്‌ സ്‌കൂളില്‍ നിന്ന്‌ സ്ഥലം മാറിയ അധ്യാപകര്‍ക്ക്‌ ക്വാര്‍ട്ടേഴ്‌സ്‌ തുടര്‍ന്നും കൈവശം വയ്‌ക്കുന്നതിന്‌ ഒത്താശ ചെയ്യുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അതിനു പിന്തുണ നല്‍കുന്ന ഇടതുപക്ഷസംഘടനകള്‍ക്കെതിരെയുമാണ്‌ അധ്യാപകര്‍ പ്രതിഷേധസമരം നടത്തിയത്‌.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അര്‍ഹതപ്പെട്ട അധ്യാപകര്‍ക്ക്‌ ക്വാര്‍ട്ടേഴ്‌സ്‌ നല്‍കാതെ ഇടതുപക്ഷ അധ്യാപകര്‍ക്ക്‌ തുടരാന്‍ അനുവദിക്കുന്ന നടപടി തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന്‌ എ.കെ.മണി എം.എല്‍.എ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. കറുപ്പുസ്വാമി, കോണ്‍ഗ്രസ്സ്‌ മൂന്നാര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി കുമാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി വിജയകുമാര്‍, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ ഉദയസൂര്യന്‍, കെ.പി.എസ്‌.ടി.എ. ജില്ലാ പ്രസിഡന്റ്‌ വി.എം. ഫിലിപ്പച്ചന്‍, സെക്രട്ടറി വി.സി. എബ്രഹാം, കെ.പി.എസ്‌.ടി.എ. മൂന്നാര്‍ സബ്‌ജില്ലാ സെക്രട്ടറി ജ്ഞാനജയശീലന്‍, ട്രഷറര്‍ എ.മുത്തുരാജ്‌, കെ.എന്‍.എം.സി.സി. സംസ്ഥാന പ്രസിഡന്റ്‌ വൈ.സെല്‍വം, സെറ്റോ ചെയര്‍മാന്‍ ദൊരൈപാണ്ടി, മുഹമ്മദ്‌ ഹുസൈന്‍, തമിഴ്‌നാഥന്‍, എം.രവി, റ്റി.എസ്‌. കുമാര്‍, സോളി അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.

Advertisment