Advertisment

തെനംകുന്ന്‌ പള്ളിയില്‍ മിഖായേല്‍ മാലാഖയുടെ തിരുനാള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  തെനംകുന്ന്‌ പള്ളിയില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ 17 മുതല്‍ 19 വരെ ആഘോഷിക്കുമെന്ന്‌ വികാരി റവ.ഡോ. ജിയോ തടിക്കാട്ട്‌ അറിയിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം 4.30-ന്‌ കൊടിയേറ്റ്‌, ലദീഞ്ഞ്‌, തിരുനാള്‍ കുര്‍ബാന - റവ. ഡോ.ജിയോ തടിക്കാട്ട്‌, ശനിയാഴ്‌ച വൈകുന്നേരം 4.30-ന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളി അസി. വികാരി ഫാ. മാത്യു മേക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും.

ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ റെക്‌ടര്‍ ഫാ.സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ സന്ദേശം നല്‍കും. വൈകുന്നേരം 6-ന്‌ പ്രദക്ഷിണം. ഞായറാഴ്‌ച വൈകുന്നേരം 4-ന്‌ ലദീഞ്ഞ്‌, അഞ്ചേകാലും കോപ്പും സമര്‍പ്പണം. 4.15-ന്‌ തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളി അസി. വികാരി ഫാ. സ്റ്റെഫി തട്ടാറുകുന്നേല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

തുടര്‍ന്ന്‌ വിശുദ്ധ എസ്‌തപ്പാനോസിന്റെ കപ്പേളയിലേയ്‌ക്ക്‌ പ്രദക്ഷിണം. ഇടവകദിനം 26-ന്‌ ടൗണ്‍പള്ളി പാരീഷ്‌ ഹാളില്‍ ആഘോഷിക്കും.

Advertisment