Advertisment

തൊടുപുഴയില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത്‌ തൊഴിലാളികള്‍ക്ക്‌ ദുരിതമാകുന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്‌ മുന്‍കൂട്ടി അറിയിക്കാത്തതു മൂലം വിവിധ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ ജോലി നഷ്‌ടപ്പെടുന്നതായി പരാതി. രാവിലെ ജോലി സ്ഥലത്തെത്തുമ്പോഴായിരിക്കും വൈദ്യുതി വിതരണം തടസ്സപ്പെടുന്ന അറിയിപ്പ്‌ പത്രങ്ങളില്‍ കാണുന്നത്‌.

ഒരു ദിവസം മുമ്പേ അറിയിപ്പു നല്‍കിയാല്‍ മറ്റു സ്ഥലങ്ങളില്‍ ജോലിക്കു പോകുവാന്‍ സാധിക്കുമെന്നാണ്‌ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്‌. ടൈല്‍ പാകുന്നവരും കെട്ടിടങ്ങളുടെ വെല്‍ഡിംഗ്‌ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്‌ ഏറെ കഷ്‌ടപ്പെടുന്നത്‌.

രാവിലെ ഉച്ചഭക്ഷണവും കരുതി ജോലി സ്ഥലത്തെത്തുമ്പോഴാണ്‌ വൈകുന്നേരം വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന കാര്യം അറിയുന്നത്‌. ഒരു ദിവസം മുമ്പേ പത്രങ്ങളില്‍ അറിയിപ്പു നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ്‌ തൊഴിലാളികളുടെ അഭ്യര്‍ത്ഥന.

Advertisment