Advertisment

പട്ടയം റദ്ദാക്കല്‍: യു ഡി എഫ് ബഹുജന ധര്‍ണ ശനിയാഴ്ച കട്ടപ്പനയില്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും 

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:   ചട്ട ലംഘനം നടത്തി വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദു ചെയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച 22-08-2019 തീയതിയിലെ ഉത്തരവ് (റവന്യൂ വകുപ്പിന്റെ 269/2019-ാംനമ്പര്‍ ഉത്തരവ്) പിന്‍ വലിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (05-10-2019) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ ബഹുജന ധര്‍ണ നടത്തും.

Advertisment

പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്യും മുന്‍ മന്ത്രി പി ജെ ജോസഫ് സമാപന പ്രസംഗം നടത്തും .യു ഡി എഫ് ഘടകകക്ഷി നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍,പ്രൊഫ. എം ജെ ജേക്കബ്, ജോസ് പാലത്തിനാല്‍, എം എസ് മുഹമ്മദ്, ജിബേബി, മാര്‍ട്ടിന്‍മാണി, കെ സുരേഷ് ബാബു, സി കെ ശിവദാസ് എന്നിവര്‍ധര്‍ണക്ക് നേതൃത്വം നല്‍കും.

അഡ്വ. ഡീന്‍കുര്യാക്കോസ് എം പി, റോഷി അഗസ്റ്റ്യന്‍ എം എല്‍ എ, അഡ്വ. ഇഎം ആഗസ്തി എക്‌സ് എം എല്‍ എ, തോമസ് ജോസഫ് എക്‌സ് എം എല്‍ എ, എ കെമണി എക്‌സ് എം എല്‍ എ, പി പി സുലൈമാന്‍ റാവുത്തര്‍ എക്‌സ് എം എല്‍ എ, എംറ്റി തോമസ്, അഡ്വ. ജോയി തോമസ്, റോയി കെ പൗലോസ്, റ്റി എം സലിം,പ്രൊഫ. കെ ഐ ആന്റണി, കെ എം എ ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,

കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.ധര്‍ണ വിജയിപ്പിക്കുവാന്‍ എല്ലാ ബഹുജനങ്ങളും സഹകരിക്കണമെന്ന് യുഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ്കോഴിമലയും അഭ്യര്‍ത്ഥിച്ചു.

Advertisment