Advertisment

വധശ്രമം: കുറ്റക്കാരനല്ലെന്ന്‌ കണ്ട് പ്രതിയെ വെറുതെ വിട്ടു

New Update

തൊടുപുഴ: വണ്ണപ്പുറം വില്ലേജില്‍, ബ്ലാത്തിക്കവല കരയില്‍, വാല്‍പ്പാറ ഭാഗത്ത്‌ കൂറുമുള്ളില്‍ വീട്ടില്‍, രാമകൃഷ്‌ണന്‍ മകന്‍ റെജിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സിലെ പ്രതി വണ്ണപ്പുറം വില്ലേജില്‍, കള്ളിപ്പാറ കരയില്‍, കുളത്തിങ്കല്‍ വീട്ടില്‍, രാജപ്പന്‍ മകന്‍ സുഭാഷിനെ കുറ്റക്കാരനല്ലെന്ന്‌ കണ്ട് വെറുതെ വിട്ട്‌ തൊടുപുഴ അസ്സിസ്റ്റന്റ്‌സെഷന്‍സ്‌ ജഡ്‌ജി കെ പി സുനില്‍ വിധി പ്രസ്‌താനിച്ചു.

01-07-2014 തീയതിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ വസ്‌തുവിലൂടെ ബലമായി വഴി വെട്ടിയ വിരോധത്തിന്‌ 9 പ്രാവശ്യം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യുഷന്‍ കേസ്‌.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഹാജരാക്കിയ എല്ലാ സാക്ഷികളും പ്രതിക്കെതിരായി മൊഴി നല്‍കിയിട്ടും സഹചര്യ തെളിവുകള്‍ പ്രതിക്ക്‌ അനുകൂലമായി. പ്രതിക്കു വേണ്ടി അഭിഭാഷകരായ എസ്‌ അശോകന്‍, ഷാജി ജോസഫ്‌, റെജി ജി നായര്‍, അജു മാത്യു, പ്രസാദ്‌ ജോസഫ്‌ എന്നിവര്‍ കോടതിയില്‍ ഹാജരായി.

Advertisment