Advertisment

തൊടുപുഴയിൽ പുസ്‌തക പ്രകാശനം 26-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ : സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷവും അച്ചാമ്മ തോമസിന്റെ 9-ാമത്‌ പുസ്‌തകം യാത്രകളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രകാശനവും 26-ന്‌ രാവിലെ 10.30-ന്‌ ഗാന്ധിജി സ്റ്റഡി സെന്റര്‍ ഹാളില്‍ നടക്കും.

പുസ്‌തകപ്രകാശനം മാധ്യമപ്രവര്‍ത്തകന്‍ സാബു നെയ്യശ്ശേരി നിര്‍വഹിക്കും. സാഹിത്യവേദി പ്രസിഡന്റ്‌ മധു പത്മാലയം ആദ്യകോപ്പി ഏറ്റുവാങ്ങും. കെ.ആര്‍.സോമരാജന്‍, വഴിത്തല രവീന്ദ്രന്‍, ആരതി ഗോപാല്‍, രാജന്‍ തെക്കുംഭാഗം, അച്ചാമ്മ തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment