Advertisment

തൊടുപുഴയില്‍ ബി എസ്‌ എന്‍ എല്‍ മേള നാളെ

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ബി എസ്‌ എന്‍ എല്‍ മേള നാളെ രാവിലെ (20/9/2019) 10.00 മുതല്‍ വൈകുന്നേരം 4 വരെ തൊടുപുഴ ചാഴിക്കാട്ട്‌ ഹോസ്‌പിറ്റലില്‍ വച്ച്‌ നടത്തപ്പെടുന്നു. മേളയില്‍ പുതിയ ഫോര്‍ ജി സിം എടുക്കുന്നതിനും നിലവിലുള്ള മറ്റു കമ്പനികളുടെ കണക്ഷനുകള്‍ ബി എസ്‌ എന്‍ എല്‍ ഫോര്‍ ജി യിലേക്ക്‌ മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.

ലാന്‍ഡ്‌ ലൈന്‍ ,ബ്രോഡ്‌ ബാന്‍ഡ്‌ , എഫ്‌ ടി ടി എച്ച്‌ കണക്ഷനുകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഉപഭോക്താവ്‌ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഒറിജിനലും കോപ്പിയും ഫോട്ടോയുമായി എത്തേണ്ടതാണ്‌.

Advertisment