Advertisment

തൊടുപുഴ ആശ്രമ ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

തൊടുപുഴ:  ഡീ പോള്‍ വിന്‍സന്‍ഷ്യന്‍ ആശ്രമദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും തിരുനാളും ഒക്‌ടോബര്‍ 18 മുതല്‍ 28 വരെ ആഘോഷിക്കുമെന്ന്‌ സുപ്പീരിയര്‍ ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍ അറിയിച്ചു.

എല്ലാ ദിവസവും രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന തുടര്‍ന്ന്‌ നൊവേന. വിവിധ ദിവസങ്ങളില്‍ ഫാ. ആന്റണി തച്ചേത്തുകുടി, ഫാ. ജോ മൂലശ്ശേരില്‍, ഫാ. ജിമ്മിച്ചന്‍ കുളത്തിങ്കല്‍, ഫാ. തോമസ്‌ വേലിക്കകത്ത്‌, ഫാ. ജോസഫ്‌ മക്കോളില്‍, ഫാ. ക്ലമന്റ്‌ കൊടകല്ലില്‍, ഫാ. തോമസ്‌ മഠത്തിനാല്‍, ഫാ. ജിയോ തടിക്കാട്ട്‌, ഫാ. ഡോണി വാഴവേലിയ്‌ക്കകത്ത്‌ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.

തിരുനാള്‍ ദിനമായ 27-ന്‌ രാവിലെ 6.15-ന്‌ ഫാ. ജോസഫ്‌ പൂവേലി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌. എല്ലാ നാലാം ശനിയാഴ്‌ചകളിലും രാവിലെ 10 മുതല്‍ 1.30 വരെ ദണ്‌ഡവിമോചന പ്രാര്‍ത്ഥനാദിനം നടത്തിവരുന്നു.

Advertisment