Advertisment

തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ ഇടവക തിരുനാള്‍ 24, 25 തീയതികളില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ ഈസ്റ്റ്‌:  വിജ്ഞാനമാതാ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ നവംബര്‍ 24, 25 തീയതികളില്‍ ആഘോഷിക്കുമെന്ന്‌ വികാരി ഫാ. ജോസഫ്‌ മക്കോളില്‍, ഫാ. ജോസഫ്‌ കണ്ടത്തിന്‍കര എന്നിവര്‍ അറിയിച്ചു.

Advertisment

തിരുനാളിന്‌ ഒരുക്കമായി 16 മുതല്‍ 18 വരെ രാവിലെ 6-നും വൈകുന്നേരം 5-നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6 മുതല്‍ 9 വരെ ശാലോം ടീം നയിക്കുന്ന ധ്യാനം.

19 മുതല്‍ 22 വരെ രാവിലെ 6-നും വൈകുന്നേരം 6.30-നും വിശുദ്ധ കുര്‍ബാന, നൊവേന. വിവിധ ദിവസങ്ങളില്‍ ഫാ, ജോസഫ്‌ കണ്ടത്തിന്‍കര, ഫാ.ജോസ്‌ വേങ്ങൂരാന്‍, ഫാ. ഫ്രാന്‍സിസ്‌ കണ്ണാടന്‍, ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍, ഫാ. വിന്‍സന്റ്‌ നെടുങ്ങാട്ട്‌, ഫാ. ആന്റണി തുലാമറ്റത്തില്‍, റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌, റവ.ഡോ. തോമസ്‌ പെരിയപ്പുറം, ഫാ.തോമസ്‌ പൂവത്തുങ്കല്‍ തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

23-ന്‌ വൈകുന്നേരം 5.30-ന്‌ തിരുനാള്‍ കൊടിയേറ്റ്‌. തുടര്‍ന്ന്‌ റവ.ഡോ. പോള്‍ നെടുംപുറം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 7 മുതല്‍ 10 വരെ മൈലക്കൊമ്പ്‌ മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന സര്‍ഗ്ഗോത്സവം ന്യൂമാന്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

24-ന്‌ രാവിലെ 6-ന്‌ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5-ന്‌ ഫാ. പോള്‍ ആക്കപ്പടിക്കല്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ.ഡോ. സെബാസ്റ്റ്യന്‍ തൈക്കാനത്ത്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ തിരിപ്രദക്ഷിണം. 25-ന്‌ രാവിലെ 5.45-ന്‌ വിശുദ്ധ കുര്‍ബാന. 9-ന്‌ പാഠപുസ്‌തകങ്ങളുടെ സമര്‍പ്പണവും ആശീര്‍വ്വാദവും. 9.10-ന്‌ കുട്ടികളുടെ വിദ്യാരംഭം.

ഇടവകയ്‌ക്ക്‌ പുറത്തുള്ളവര്‍ക്കും കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. 9.30-ന്‌ കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ പ്രദക്ഷിണം, സ്‌നേഹവിരുന്ന്‌.

Advertisment