Advertisment

തൊടുപുഴ ഡീ പോള്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 55-ാമത്‌ വാര്‍ഷികം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ ഡീ പോള്‍ ഇംഗ്ലീഷ്‌ മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 55-ാമത്‌ സ്‌കൂള്‍ വാര്‍ഷികം വിവാ ലാ ഫമിലിയ വെള്ളിയാഴ്‌ച വൈകിട്ട്‌ 5-ന്‌ നടക്കുമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ്‌ റിജിയണല്‍ ഡയറക്‌ടര്‍ എസ്‌. സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായിരിക്കും.

കോട്ടയം സെന്റ്‌ ജോസഫ്‌സ്‌ പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വി.സി അദ്ധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ്‌ അമ്പാട്ടുകുഴിയില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡിനില്‍ പുല്ലാട്ട്‌, പി ടി എ പ്രസിഡന്റ്‌ ഷാജി ഓലിക്കല്‍, എം.പി ടി എ പ്രസിഡന്റ്‌ ബിനു സുരേഷ്‌ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

Advertisment