Advertisment

കാഞ്ഞിരമറ്റം ജംഗ്‌ഷനില്‍ വെള്ളക്കെട്ടിന്‌ ശാശ്വതപരിഹാരം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കാഞ്ഞിരമറ്റം ജംഗ്‌ഷനില്‍ കുറെക്കാലങ്ങളായി നിലനിന്നിരുന്ന വെളളക്കെട്ടിന്‌ ശാശ്വതപരിഹാരം കണ്ടെത്തി. എല്ലാ ഓടകളും മണ്ണ്‌ നിറഞ്ഞ്‌ വെള്ളം പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്‌. ഇതുമൂലം കച്ചവടക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും വളരെയേറെ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു.

കാലാകാലങ്ങളായി നിവേദനം പി.ഡബ്ല്യു.ഡി ക്കും, മുനിസിപ്പാലിറ്റിക്കും നല്‍കിയിരുന്നു. ഇതിന്‌ പരാഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ ഐ.സി കോളേജ്‌ ജംഗ്‌ഷനിലുള്ള ഫൈന്‍ പേപ്പര്‍ ഏജന്‍സീസ്‌ മുതല്‍ ചന്തക്കുന്ന്‌ പടിഞ്ഞാറേക്കര ഏജന്‍സീസ്‌ വരെയുമുള്ള നിരവധി വ്യാപാരികളില്‍ നിന്നും ഫണ്ട്‌ സ്വരൂപിച്ച്‌ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഓടകളിലുണ്ടായിരുന്ന മണ്ണ്‌ ജെ.സി.ബി ഉപയോഗിച്ച്‌ നീക്കം ചെയ്‌ത്‌ വെള്ളമൊഴുക്ക്‌ സുഗമമാക്കി ശ്വാശ്വതമായ പരിഹാരം കണ്ടെത്തി.

ജില്ലാ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റി ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‌ മുനിസിപ്പാലിറ്റിയില്‍ നിന്നും ടിപ്പര്‍ ലോറി വിട്ടു നല്‍കിയതായി മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു പറഞ്ഞു.

Advertisment