Advertisment

ലയണ്‍സ്‌ ക്ലബ്ബ്‌ തൊടുപുഴ എലൈറ്റ്‌ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്‌ച

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലയണ്‍സ്‌ ക്ലബ്ബ്‌ തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ ഇന്‍ഡക്ഷനും ജൂണ്‍ 8 ന്‌ നടക്കും. ശനിയാഴ്‌ച വൈകുന്നേരം 7.30 ന്‌ തൊടുപുഴ ഹോട്ടല്‍ മൂണ്‍ലിറ്റ്‌ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ലയണ്‍സ്‌ പാസ്റ്റ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റിയാസ്‌ അഹമ്മദ്‌ സ്ഥാനാരോഹണവും സര്‍വ്വീസ്‌ പ്രോജക്‌ടുകളുടെ ഉദ്‌ഘാടനവും നിര്‍വ്വഹിക്കും.

ഭാരവാഹികളായി ജോമോന്‍ ജേക്കബ്‌ (പ്രസിഡന്റ്‌), ഷിജു തോമസ്‌ (സെക്രട്ടറി), സതീഷ്‌ എസ്‌. (ട്രഷറര്‍), അനൂപ്‌ ആര്‍., ജെയ്‌സ്‌ ജോണ്‍, വരുണ്‍ ബാലകൃഷ്‌ണന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), എസ്‌. എം. റെജി (മാരക്കറ്റിംഗ്‌ & കമ്മ്യൂണിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍),

ബോബി ജോര്‍ജ്ജ്‌ (സര്‍വ്വീസ്‌ ചെയര്‍മാന്‍), റോയി ലൂക്ക്‌ (മെമ്പര്‍ഷിപ്പ്‌ കമ്മറ്റി ചെയര്‍മാന്‍), പിറ്റോ തോമസ്‌ (ലയണ്‍ ടാമര്‍), പി. എന്‍. രാജീവന്‍ (ലയണ്‍ ട്വിസ്റ്റര്‍), എം രമേഷ്‌, ജെയിംസ്‌ ടി. മാളിയേക്കല്‍, എം.എസ്‌. ബാലകൃഷ്‌ണന്‍ നായര്‍ (ഡയറക്‌ടര്‍മാര്‍) എന്നിവരാണ്‌ ഭാരവാഹികള്‍.

Advertisment