Advertisment

വ്യാപാരിയെ ആക്രമിച്ചു. തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്‍ അംഗവും പാലാ റോഡില്‍ ജെമിനി ഹോട്ടലിനു സമീപം ഇടുക്കി മൊബൈല്‍സ്‌ എന്ന സ്ഥാപനം നടത്തിവരുന്ന രജിത്‌ കുമാര്‍ എന്നയാളെ ഞായറാഴ്‌ച വൈകുന്നേരം 6 മണിയോടു കൂടി ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ കടയില്‍ കയറി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

കടയുടെ ഷട്ടറിനു മുമ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഇവരുടെ ഇരുചക്രവാഹനങ്ങള്‍ മാറ്റി വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ അടിപിടിയില്‍ കലാശിച്ചത്‌. അദ്ദേഹത്തിന്റെ കടയില്‍ കയറി ഏകദേശം അഞ്ചോളം വരുന്ന സാമൂഹികവിരുദ്ധര്‍ കയറി വന്ന്‌ എന്റെ ബൈക്ക്‌ മാറ്റി വച്ചത്‌ ആരാണെടാ എന്ന്‌ ആക്രോശിക്കുകയും, വളരെ മ്ലേച്ഛമായ രീതിയില്‍ തെറി പറയുകയും ചെയ്‌തു.

തെറി പറയുന്നത്‌ എന്തിനാണെന്ന്‌ ചോദിച്ചപ്പോള്‍ വന്നവരില്‍ കണ്ടാലറിയാവുന്ന ഒരാള്‍ ഒരു ഇരുമ്പു പൈപ്പ്‌ ഉപയോഗിച്ച്‌ കൈയ്‌ക്കും, കാലിനും, നട്ടെല്ലിന്റെ ഭാഗത്തും അതിക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി.

ഇതേ തുടര്‍ന്ന്‌ നട്ടെല്ലിനു ക്ഷതമേറ്റതിനാല്‍ അദ്ദേഹം ഗവ. ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റാവുകയും ചെയ്‌തു. മദ്യലഹരിയിലായിരുന്ന ഈ ഗുണ്ടാസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന്‌ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ കമ്മറ്റി ആവശ്യപ്പെട്ടു.

Advertisment