Advertisment

സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ്‌ ഒക്‌ടോബര്‍ 5-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:   ലയണ്‍സ്‌ ക്ലബ്ബിന്റെയും തൊടുപുഴ ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ ഒക്‌ടോബര്‍ 5-ന്‌ തൊടുപുഴ പോലീസ്‌ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ്‌ നടത്തുമെന്ന്‌ ലയണ്‍സ്‌ മിഷന്‍ കെയര്‍ ഡിസ്‌ട്രിക്‌ട്‌ സെക്രട്ടറി റോയി ലൂക്ക്‌, പോലീസ്‌ അസോസിയേഷന്‍ സെക്രട്ടറി ബൈജു എന്നിവര്‍ അറിയിച്ചു.

Advertisment

ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 1 വരെ നടക്കുന്ന ക്യാമ്പിന്‌ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കും. നേത്രരോഗം ഉള്ളവരെ പരിശോധിക്കുകയും തിമിര ശസ്‌ത്രക്രിയ വേണ്ടവരെ ആശുപത്രിയില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ നടത്തിക്കൊടുക്കും. ആദ്യം പേര്‌ നല്‍കുന്ന 200 പേര്‍ക്കാണ്‌ പ്രവേശനം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍ കാര്‍ഡ്‌ കൊണ്ടുവരണം.

ശനിയാഴ്‌ച രാവിലെ 9.30-ന്‌ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ രാജേഷ്‌ കൊളരിക്കല്‍ ഉദ്‌ഘാടം നിര്‍വഹിക്കും. റോയി ലൂക്ക്‌ അധ്യക്ഷത വഹിക്കും. ഡി വൈ എസ്‌ പി -കെ.പി.ജോസ്‌, ലയണ്‍സ്‌ റീജീയണല്‍ ചെയര്‍മാന്‍ പ്രൊഫ.കെ.എം. കുര്യാക്കോസ്‌, ക്യാബിനറ്റ്‌ സെക്രട്ടറി വിന്‍സന്റ്‌ കല്ലറയ്‌ക്കല്‍, ട്രഷറര്‍ അഡ്വ. കുര്യന്‍ ആന്റണി, ട്രാക്ക്‌ പ്രസിഡന്റ്‌ ജെയിംസ്‌ റ്റി മാളിയേക്കല്‍, പ്രോജക്‌ട്‌ സെക്രട്ടറിമാരായ ജോസ്‌ മംഗളി, ജോര്‍ജ്‌ സാജു, ജയേഷ്‌, പോലീസ്‌ അസോസിയേഷന്‍ സെക്രട്ടറി ബൈജു തുടങ്ങിയവര്‍ പ്രസംഗിക്കും.

രജിസ്‌ട്രേഷന്‌ ഫോണ്‍ : 9447743775, 9447612751.

Advertisment