സംരക്ഷണസമിതി രൂപീകരിച്ചു

സാബു മാത്യു
Thursday, October 11, 2018

തൊടുപുഴ:  ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ തൊടുപുഴ നഗരസഭയുടെയും ജില്ലാ ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഗാശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൂര്‍ണ്ണമായും ഗതാഗതത്തിനായി വീണ്ടെടുത്ത ബൈപാസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ നാലുവരിപ്പാത ഒന്നാം സോണിന്റെ സംരക്ഷണസമിതി രൂപീകരിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി മധു, കൗണ്‍സിലര്‍മാരായ സഫിയ ജബ്ബാര്‍, ആര്‍. ഹരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി കണ്‍വീനര്‍ സണ്ണി തെക്കേക്കര അറിയിച്ചു.

×