Advertisment

തൊടുപുഴ നഗരസഭ-വസ്‌തുനികുതി കുടിശിക

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ നഗരസഭ-വസ്‌തുനികുതി കുടിശിക 2018-19 വരെ ഒറ്റത്തവണയായി ഒടുക്കുന്ന നികുതി ദായകര്‍ക്ക്‌ 2019 മാര്‍ച്ച്‌ 31 വരെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്‌.

അടുത്ത വര്‍ഷം മുതല്‍ നികുതി കുടിശികയ്‌ക്ക്‌ പലിശയിളവ്‌ അനുവദിക്കുന്നതല്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ആകയാല്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വസ്‌തുനികുതി ഒടുക്കി തുടര്‍നടപടികളില്‍ നിന്ന്‌ ഒഴിവാകണമെന്ന്‌ തൊടുപുഴ നഗരസഭ റവന്യൂവിഭാഗം സൂപ്രണ്ട്‌ ജി. വിനോദ്‌കുമാര്‍ അറിയിച്ചു

Advertisment