Advertisment

തൊടുപുഴ നഗരസഭ കീരികോട്‌ 19-ാം വാര്‍ഡില്‍ കുടിവെള്ള വിതരണം മുടങ്ങിയതായി പരാതി

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ നഗരസഭ കീരികോട്‌ 19-ാം വാര്‍ഡില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട്‌ ദിവസങ്ങളായതായി പരാതി. ഇതേത്തുടര്‍ന്ന്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.എം. ഷാജഹാന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റ അധികൃതര്‍ക്ക്‌ നിവേദനം നല്‍കി.

കരാറുകാര്‍ പണിമുടക്കിലായതിനാല്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരം കണ്ടെത്താമെന്ന്‌ അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ്‌ നിവേദകസംഘം മടങ്ങിയത്‌.

പൊതുപ്രവര്‍ത്തകരായ വി.കെ. ഹനീഫ, ദിലീപ്‌ പുത്തിരി തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Advertisment