തൊടുപുഴ: തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളി മേരിയില്‍ ജൂണ്‍ 2-ന് നൈറ്റ് വിജില്‍ നടത്തുമെന്ന് റെക്ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു.
വൈകുന്നേരം 4.30-ന് ജപമാല, 5-ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് താന്നിപ്പുഴ ദിവ്യകാരുണ്യ ധ്യാനകേന്ദ്രത്തിലെ ഫാ. ജിനു കൈതക്കുളം നേതൃത്വം നല്‍കും. പുതിയ അദ്ധ്യയന വര്‍ഷം സമര്‍പ്പിച്ച് 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.