Advertisment

തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ നൈറ്റ്‌ വിജില്‍ ഒക്‌ടോബര്‍ 6-ന്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ്‌ ഹോളി മേരിയില്‍ ഒക്‌ടോബര്‍ 6-ന്‌ നൈറ്റ്‌ വിജില്‍ നടത്തുമെന്ന്‌ റെക്‌ടര്‍ ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ അറിയിച്ചു.

ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ ജപമാല, 5-ന്‌ വിശുദ്ധ കുര്‍ബാന, 6.15-ന്‌ പോപ്പുലര്‍ മിഷന്‍ ധ്യാന ടീം അംഗം ഫാ. തോമസ്‌ വേലിയ്‌ക്കകത്ത്‌ വചനപ്രഘോഷണം നടത്തും. രാത്രി 8.30-ന്‌ ആരാധനയും ദിവ്യകാരുണ്യപ്രദിക്ഷണവും ഉണ്ടായിരിക്കും.

Advertisment