Advertisment

തൊടുപുഴയില്‍ ഓണോത്സവ്‌ 2019 സെപ്‌റ്റംബര്‍ 12 മുതല്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മര്‍ച്ചന്റ്‌സ്‌ അസോസിയേഷനും മുനിസിപ്പാലിറ്റിയും ഡി.റ്റി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്‌ 2019 സെപ്‌റ്റംബര്‍ 12 മുതല്‍ 14 വരെ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടത്തുമെന്ന്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി, ഡി.റ്റി.പി.സി. സെക്രട്ടറി ജയന്‍ പി വിജയന്‍, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി നാസര്‍ സൈര, പ്രോഗ്രാം കണ്‍വീനര്‍ പി.വേണു ഇ.എ.പി എന്നിവര്‍ അറിയിച്ചു.

Advertisment

12-ന്‌ വൈകുന്നേരം 7-ന്‌ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ഓണോത്സവ്‌ 2019-ന്റെ ഉദ്‌ഘാടനം പി.ജെ.ജോസഫ്‌ എം.എല്‍.എ. നിര്‍വഹിക്കും. വിവിധ ദിവസങ്ങളില്‍ മന്ത്രി എം.എം.മണി, അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി., തൊടുപുഴ ഡി വൈ എസ്‌ പി കെ.പി.ജോസ്‌, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക നായകന്മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വ്യാപാരി സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സെപ്‌റ്റംബര്‍ 14-ന്‌ വൈകുന്നേരം 5-ന്‌ സമാപന സമ്മേളനം നടക്കും. മെഗാഷോ, സിനിമാറ്റിക്‌ ഡാന്‍സ്‌, അഖില കേരള വടംവലി മത്സരം, കുട്ടികളുടെ ചിത്രരചനാ മത്സരം, ചെസ്സ്‌ മത്സരം തുടങ്ങിയവ നടത്തപ്പെടും. 12-ന്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ തൊടുപുഴ പഴയ ബസ്‌ സ്റ്റാന്‍ഡ്‌ മൈതാനിയില്‍ പുളിമൂട്ടില്‍ സില്‍ക്‌സ്‌ എവര്‍റോളിംഗ്‌ ട്രോഫിക്കും ക്യാഷ്‌ അവാര്‍ഡിനും വേണ്ടിയുള്ള അഖിലകേരള വടംവലി മത്സരം നടക്കും.

13-ന്‌ വെള്ളിയാഴ്‌ച രാവിലെ 9-ന്‌ മുനിസിപ്പല്‍ മൈതാനിയില്‍ ചിത്രരചനാ കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ നടക്കും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായ്‌ മത്സരങ്ങള്‍ ഉണ്ടായിരിക്കും. പേരുകള്‍ രാവിലെ 9-നു മുമ്പ്‌ രജിസ്റ്റര്‍ ചെയ്യണം. ഇടുക്കിയുടെ സ്വന്തം ഡിജിറ്റല്‍ ഹബ്ബ്‌ ജി ഹബ്ബാണ്‌ ചിത്രരചന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത്‌.

വൈകുന്നേരം 5.30-ന്‌ സാംസ്‌ക്കാരിക സമ്മേളനം. 6.30 മുതല്‍ മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ അവതരിപ്പിക്കുന്ന മെഗാഷോ. 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5-ന്‌ സമാപന സാംസ്‌ക്കാരിക സമ്മേളനം നടക്കും. വൈകുന്നേരം 7-ന്‌ മെഗാഷോയും ഉണ്ടായിരിക്കും.

Advertisment