Advertisment

എറണാകുളം-തൊമ്മന്‍കുത്ത്‌ റൂട്ടില്‍ ഓടുന്ന കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസ്‌ പുനരാരംഭിക്കണം

author-image
സാബു മാത്യു
Updated On
New Update

തൊമ്മന്‍കുത്ത്‌:  എറണാകുളം-തൊമ്മന്‍കുത്ത്‌ റൂട്ടില്‍ ഓടുന്ന കെ.എസ്‌.ആര്‍.ടി.സി. സര്‍വ്വീസ്‌ പുനരാരംഭിക്കണമെന്ന്‌ കോണ്‍ഗ്രസ്സ്‌ (ഐ) മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന്‌ ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാവിലെ എറണാകുളത്തിനുള്ള യാത്രക്കാര്‍ക്കും വൈകിട്ട്‌ ലാസ്റ്റ്‌ ബസ്സുമായി ഉള്ള സര്‍വ്വീസാണ്‌ കെ.എസ്‌.ആര്‍.ടി.സി നിര്‍ത്തലാക്കിയിരിക്കുന്നത്‌.

ലാഭത്തിലോടുന്ന സര്‍വ്വീസാണ്‌ ഒരുകാരണവും കൂടാതെ നിര്‍ത്തിയിരിക്കുന്നത്‌. മേഖലാസമ്മേളനം കോണ്‍ഗ്രസ്സ്‌ (ഐ) കരിമണ്ണൂര്‍ മുന്‍ മണ്‌ഡലം പ്രസിഡന്റ്‌ സാബു അബ്രാഹം ഉദ്‌ഘാടനം ചെയ്‌തു.

ജോണ്‍ ജോസഫ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.വി.ജോസഫ്‌, അഗസ്റ്റിന്‍ കല്ലിടുക്കില്‍, കുര്യന്‍ മേക്കാട്ടില്‍, എന്‍.എന്‍. ബഷീര്‍, അലോഷ്യസ്‌ മാത്യു, കെ.ഇ.സലിം, ബേബി വര്‍ഗീസ്‌, എ.എം.തോമസ്‌ എന്നവര്‍ പ്രസംഗിച്ചു. ബസ്‌ സര്‍വ്വീസ്‌ പുനരാരംഭിക്കാന്‍ വകുപ്പു മന്ത്രിയ്‌ക്കും കെ.എസ്‌.ആര്‍.ടി.സി എം.ഡി.യ്‌ക്കും പരാതി കൊടുക്കുവാനും തീരുമാനിച്ചു.

Advertisment