Advertisment

റ്റി.എം. അബ്‌ദുല്‍ കരീം രചിച്ച ഒരു തെക്കന്‍ വീരഗാഥ ജൂണ്‍ 22-ന്‌ മന്ത്രി എം.എം. മണി പ്രകാശനം ചെയ്യും

author-image
സാബു മാത്യു
New Update

തൊടുപുഴ:  റ്റി.എം. അബ്‌ദുല്‍ കരീം രചിച്ച ഒരു തെക്കന്‍ വീരഗാഥ ജൂണ്‍ 22-ന്‌ മന്ത്രി എം.എം.മണി പ്രകാശനം ചെയ്യും. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ തൊടുപുഴ പെന്‍ഷന്‍ഭവനില്‍ ചേരുന്ന യോഗത്തില്‍ മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരി അദ്ധ്യക്ഷത വഹിക്കും. അച്ചാമ്മ തോമസ്‌ പുസ്‌തക പരിചയം നിര്‍വഹിക്കും. ഡി സി സി സെക്രട്ടറി എന്‍.ഐ. ബെന്നി പുസ്‌തകം സ്വീകരിക്കും.

Advertisment

ശബരി റെയില്‍വേ സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.എസ്‌. അബ്‌ദുസമദ്‌, പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ ജില്ലാ സെക്രട്ടറി വി.കെ. മാണി, മണക്കാട്‌ സാംസ്‌ക്കാരിക വേദി കണ്‍വീനര്‍ വി.എസ്‌. ബാലകൃഷ്‌ണപിള്ള, നീരാഞ്‌ജലി മാസിക പത്രാധിപര്‍ രാജേന്ദ്രന്‍ പോത്തനാശ്ശേരി, വീക്ഷണം ഇടുക്കി ബ്യൂറോ ചീഫ്‌ സാബു നെയ്യശ്ശേരി, സി പി എം ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസല്‍,

ഇടുക്കി പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വട്ടപ്പാറ, സെക്രട്ടറി എം.എന്‍. സുരേഷ്‌, ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ്‌ അറയ്‌ക്കല്‍, ഐ.യു.എം.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ്‌ െമമ്പര്‍ കെ.എം.എ. ഷുക്കൂര്‍, തൊടുപുഴ സാഹിത്യവേദി സെക്രട്ടറി രാജന്‍ തെക്കുംഭാഗം, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.കെ.ഷിംനാസ്‌,

മലയാള ഐക്യവേദി ഇടുക്കി ജില്ലാ സെക്രട്ടറി എസ്‌.ബി. പണിക്കര്‍, പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ തൊടുപുഴ ടൗണ്‍ ബ്ലോക്ക്‌ സെക്രട്ടറി എ.എന്‍. ചന്ദ്രബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എം. ഷാജഹാന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ യു എ രാജേന്ദ്രന്‍, ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ്‌ എം.എം. സുലൈമാന്‍, പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ കാരിക്കോട്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ എ.ഡി. ദേവസ്യ, എസ്‌.ബി.ഐ എറണാകുളം ബ്രാഞ്ച്‌ മാനേജര്‍ വി.പി.മൈതീന്‍, റ്റി.എം. പരീത്‌ (കോഴിക്കോട്‌) തുടങ്ങിയവര്‍ പ്രസംഗിക്കും.

ഗ്രന്ഥകാരന്‍ റ്റി.എം. അബ്‌ദുല്‍ കരീം നന്ദി പറയും. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിവയില്‍ നിന്നും തെരഞ്ഞെടുത്ത രചനകളാണ്‌ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇ.എസ്‌. സുബൈര്‍ പ്രസിഡന്റായുള്ള സിന്‍സിയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍.

Advertisment