Advertisment

മുംബൈയില്‍ വച്ച്‌ നടന്ന വടംവലി മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍

New Update

ഇടുക്കി:  മുംബൈയില്‍ വച്ച്‌ നടന്ന പത്തൊന്‍പത്‌ വയസ്സില്‍ താഴെയുള്ളവരെ വടംവലി മത്സരത്തില്‍ ഇടുക്കി ജില്ലക്കാരായ നാലു കുട്ടികള്‍ ഉള്‍പ്പെടുന്ന കേരളാ ടീമിന്‌ സ്വര്‍ണ്ണ മെഢല്‍ ലഭിച്ചു.  ഒക്ടോബര്‍ മുപ്പതാം തിയതിയായിരുന്നു ഫൈനല്‍ മത്സരം.

Advertisment

publive-image

മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പന്നൂര്‍ വാണിയകിഴക്കേല്‍ മെല്‍വിന്‍ ബിനോയി കദളിക്കാട്‌ വിമലമാതാ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥി വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ ആഷിക്‌ നിഷാദ്‌, തൊടുപുഴ ന്യൂമാന്‍ കോളേജ്‌ വിദ്യാര്‍ത്ഥി മുതലക്കോടം തുറയ്‌ക്കല്‍ജോഡി സെബാസ്‌റ്റിയന്‍, മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുതലക്കോടം കല്ലിങ്കക്കുടിയില്‍ ഫെബിന്‍ മാത്യു എന്നിവരാണ്‌ ഇടുക്കി ജില്ലയില്‍ നിന്നുമുള്ള ടീമംഗങ്ങള്‍.

publive-image

ഇടുക്കികാരനായ മെല്‍വിന്‍ ബിനോയി ആയിരുന്നു ടീം ക്യാപ്‌ടന്‍ ക്യാപ്‌ടന്‍.

Advertisment