യു ഡി എഫ്‌ – ഇടുക്കി പാര്‍ലമെന്റ്‌ നിയോജക മണ്‌ഡലം നേതൃയോഗം 16ന്‌- ഇടുക്കിയില്‍

സാബു മാത്യു
Thursday, March 14, 2019

തൊടുപുഴ:  ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ മുന്നൊരു ക്കങ്ങള്‍ക്കായി യു ഡി എഫ്‌ ഇടുക്കി പാര്‍ലമെന്റ്‌ നിയോജക മണ്‌ഡലം നേതൃ യോഗം മാര്‍ച്ച്‌ 16 ശനിയാഴ്‌ച്ച (16-03-2019) ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ഇടുക്കി ജവഹര്‍ ഭവനില്‍ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്റെ അദ്ധ്യക്ഷതയില്‍ ചേരും.

യു ഡി എഫ്‌ ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, തൊടുപുഴ, ഇടുക്കി, പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയോജക മണ്‌ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ യു ഡി എഫ്‌ ഇടുക്കി ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമല അറിയിച്ചു.

×