Advertisment

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ കോടികളുടെ ധാരാളിത്തത്തെപ്പറ്റി അന്വേഷിക്കണം: യു ഡി എഫ്‌

New Update

തൊടുപുഴ: ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ്‌ പ്രചാരണ പരിപാ ടികളില്‍ കോടികളുടെ ധാരാളിത്തമെന്ന്‌ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴി മലയും പ്രസ്‌താവിച്ചു. തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ അവിശ്വസിനിയമായ ധാരാളിത്തത്തില്‍ ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാണ്‌ മുന്നില്‍.

Advertisment

കേരളത്തിലെ മറ്റ്‌ 19 മണ്‌ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനര്‍ത്ഥികള്‍ ആരും കാണിക്കാത്ത ധാരാളിത്ത മാണ്‌ ഇടുക്കി മണ്‌ഡലത്തില്‍ ഉടനീളം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി നടത്തി യിരിക്കുന്നത്‌. പരമാവധി ചിലവാക്കാവുന്ന തുകയുടെ പല ഇരട്ടി പണം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഇതിനോടകം ചിലവിട്ടു കഴിഞ്ഞു എന്ന്‌ കാണാം.

വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളെ തോല്‍പ്പിക്കുന്ന വമ്പന്‍ ബോര്‍ഡുകളാണ്‌ മണ്‌ഡല ത്തിന്റെ മുക്കിലും മൂലയിലും പോലും ഉയര്‍ത്തിയിരിക്കുന്നത്‌. അതിന്‌ പുറ മെയാണ്‌ പലതരത്തിലുള്ള പോസ്റ്ററുകളും ബാനറുകളും. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ ധാരളിത്തത്തെ പറ്റിയും ഫണ്ടിന്റെ ഉറവിടത്തെ പറ്റിയും സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

ബോര്‍ഡിന്റെ വലിപ്പവും പോസ്റ്ററുകളുടെയും ബാനറുകളുടെയും എണ്ണവും ഒന്നും തെരെഞ്ഞെടുപ്പ്‌ ഫലത്തെ ഒരു തരത്തിലും സ്വാധിനിക്കില്ലെന്നും ധാരാളിത്തം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക്‌ വിനയാകുമെന്നും ഉറപ്പാണ്‌. ഇതു കൊണ്ടൊന്നും യു ഡി എഫ്‌ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാമെന്ന്‌ ആരും വ്യാമോഹിക്കേണ്ടെന്നും ജനങ്ങള്‍ എന്നേ യു ഡി എഫിനെ നെഞ്ചിലേറ്റി കഴിഞ്ഞെന്നും യു ഡി എഫ്‌ നേതാക്കള്‍ പറഞ്ഞു.

പ്രളയം കശക്കിയെറിഞ്ഞ ഇടുക്കിയിലെ ഹതഭാഗ്യരെ സഹായിക്കാന്‍ കൂട്ടാ ക്കാത്ത ഇടതു മുന്നണിയുടെ ധാരാളിത്തം ജനങ്ങള്‍ തിരിച്ചറിയണമെന്നും യു ഡി എഫ്‌ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ധാരളിത്ത ത്തിനു വേണ്ടി ചിലവഴിച്ച കോടികള്‍ പ്രളയ ബാധിതര്‍ക്ക്‌ വീട്‌ വച്ച്‌ കൊടുക്കുന്ന തിനും സഹായം നല്‍കാനും മനസ്സില്ലാതെ പോയ ഇടതു മുന്നണിയുടെ തനി നിറ മാണ്‌ വെളിവായിരിക്കുന്നത്‌.

തെരെഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണ മെന്നും യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും ആവശ്യപ്പെട്ടു. അഡ്വ. എസ്‌ അശോകന്‍

Advertisment